< Back
Entertainment

Entertainment
തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
|5 Sept 2018 12:01 PM IST
ചെന്നൈയിലുള്ള വസതിയിലാണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം
തമിഴ് യുവനടന്‍ സിദ്ധാര്‍ത്ഥ് ഗോപിനാഥന്റെ ഭാര്യ സ്മൃജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലുള്ള വസതിയിലാണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസം രാത്രി സിദ്ധാര്‍ത്ഥും സ്മൃജയും ഒരുമിച്ച് പുറത്തു പോയിരുന്നു. തിരിച്ചെത്തിയ ശേഷം ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. രാവിലെ സിദ്ധാർഥ് വാതിലിൽ തട്ടിയിട്ടും ഇവർ വാതിൽ തുറക്കാത്തതിനെത്തുടർന്ന് തള്ളിത്തുറക്കുകയായിരുന്നു. അപ്പോഴാണ് സ്മൃജയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുന്നത്. മാഹി സ്വദേശിയാണ് സ്മൃജ. ‘യാഗവരായിനും നാ കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ദേയനായ സിദ്ധാര്‍ത്ഥ് നിരവധി തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.