< Back
Entertainment

Entertainment
‘പ്ലീസ്, പാർട്ടി ശശിയാകരുത്’ സംവിധായകൻ ആഷിഖ് അബു ഫേസ്ബുക്കില്‍
|6 Sept 2018 7:47 PM IST
ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തിൽ ‘പാർട്ടി ശശിയാകരുതെന്ന്’ സംവിധായകൻ ആഷിഖ് അബു. ഫേസ്ബുക്കിലാണ് ആഷിഖ് അബു തന്റെ പ്രതികരണം പോസ്റ്റ് ചെയ്തത്.
മുൻപ് ദിലീപ് വിഷയത്തിൽ 'അമ്മ ക്കെതിരെ നിരന്തരം വിമർശനമുന്നയിച്ച് ഇരയെ ചേർത്ത് നിർത്തിയ സംവിധായകൻ ആഷിഖ് അബു പി.കെ ശശി വിഷയത്തിൽ ഇരയെ അനുകൂലിച്ച് ഒന്നും തന്നെ പറയാത്തതിനെയും സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്. മുൻപും രാഷ്ട്രീയ വിഷയങ്ങളിൽ ആഷിഖ് അബു ഫേസ്ബുക്കിൽ നിലപാട് വ്യക്തമാക്കി വിമർശനത്തിനിടയാക്കിയിരുന്നു.