< Back
Entertainment
ബോളിവുഡ് താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍
Entertainment

ബോളിവുഡ് താരം ദിലീപ് കുമാര്‍ ആശുപത്രിയില്‍

Web Desk
|
6 Sept 2018 12:05 PM IST

നെഞ്ചില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചില്‍ അണുബാധയേറ്റതിനെ തുടര്‍ന്ന് പ്രശസ്ത ബോളിവുഡ് താരം ദിലീപ് കുമാറിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1950 മുതല്‍ 80 വരെയുള്ള കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന താരമായിരുന്നു ദിലീപ് കുമാര്‍. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്.

Similar Posts