< Back
Entertainment

Entertainment
മറഡോണയുടെ കിടിലന്‍ കാഴ്ച്ചക്ക് പിന്നിൽ; വിഷ്വൽ എഫക്ട്സ് ബ്രേക്ക് ഡൗൺ പുറത്ത്
|6 Sept 2018 9:10 PM IST
മറഡോണ സിനിമയുടെ കിടിലന്‍ കാഴ്ച്ചക്ക് പിന്നിലെ യഥാർത്ഥ ഷൂട്ടിംഗ് ദൃശ്യങ്ങളുമായി വിഷ്വൽ എഫക്ട്സ് ബ്രേക്ക് ഡൗൺ വീഡിയോ പുറത്ത്. ചിത്രത്തിലെ പ്രധാന രംഗങ്ങളെല്ലാം ചിത്രീകരിച്ച ഫ്ലാറ്റ് ക്രോമ കീ വെച്ച് ചിത്രീകരിച്ചതെല്ലാം വിഷ്വൽ എഫക്ട്സ് ബ്രേക്ക് ഡൗൺ വീഡിയോയിൽ കാണാം. ചിത്രത്തിൽ 25 മിനുട്ടോളമുള്ള രംഗങ്ങളിൽ വിഷ്വൽ എഫക്ട്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് വിഷ്വൽ എഫക്ടസ് ചെയ്ത ചെന്നൈ കേന്ദ്രികരിച്ച മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ് പറഞ്ഞു. ടോവിനോ തോമസ് നായകനായ മറഡോണ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു നാരായൺ ആണ്.