< Back
Entertainment
കേക്ക് വേണോ? പിറന്നാള്‍ ആശംസകളുമായി പാതിരാത്രി എത്തിയ ആരാധകരോട് മമ്മൂട്ടി
Entertainment

കേക്ക് വേണോ? പിറന്നാള്‍ ആശംസകളുമായി പാതിരാത്രി എത്തിയ ആരാധകരോട് മമ്മൂട്ടി

Web Desk
|
7 Sept 2018 9:57 AM IST

കൈവീശി കാണിച്ച മമ്മൂട്ടി കേക്ക് വേണോയെന്ന് ചോദിച്ചതോടെ ആരാധകര്‍ ആവേശത്തിലായി.

ആശംസകളുമായി പാതിരാത്രിയില്‍ വീടിന് മുന്‍പിലെത്തിയ ആരാധകരുടെ സ്നേഹം ഏറ്റുവാങ്ങി മമ്മൂട്ടി. കൈവീശി കാണിച്ച മമ്മൂട്ടി കേക്ക് വേണോയെന്ന് ചോദിച്ചതോടെ ആരാധകര്‍ ആവേശത്തിലായി. കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു.

കാറില്‍ നിന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഹാപ്പി ബര്‍ത്ത്ഡേ മമ്മൂക്കായെന്ന് ആരാധകര്‍ വിളിച്ചുപറഞ്ഞത്. ഈ വീഡിയോ മമ്മൂട്ടി ഫാന്‍സ് ക്ലബ്ബ് ഫേസ് ബുക്കില്‍ പോസ്ററ് ചെയ്തു.

"ഇതാണ് ഞങ്ങളുടെ മമ്മൂക്ക, ചിലര്‍ക്ക് അഹങ്കാരിയായിരിക്കും ഞങ്ങള്‍ക്ക് ജീവനാണ്" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

വീട്ടിൽ പോയ ഫാൻസുകാരോട് മമ്മൂക്ക കേക്ക് വേണോ എന്ന് <3 ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ് 😍 #HappyBirthdayMammookka 😍 | @Mammootty Fans Club :)

Posted by Mammootty Fans Club on Thursday, September 6, 2018
Related Tags :
Similar Posts