< Back
Entertainment
മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസയർപ്പിച്ച് സിനിമാ ലോകം 
Entertainment

മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസയർപ്പിച്ച് സിനിമാ ലോകം 

Web Desk
|
7 Sept 2018 8:49 PM IST

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിക്ക് ആശംസയർപ്പിച്ച് സിനിമാ ലോകം. മലയാളത്തിന്റെ ‘ചെറുപ്പത്തിന്’ നിരവധി നടന്മാരും സംവിധായകരുമാണ് ഫേസ്ബുക്കിൽ ആശംസകളർപ്പിച്ചിട്ടുള്ളത്. നടന്‍മാരായ മോഹൻലാൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ഇന്ദ്രജിത്ത്, ജയസൂര്യ, അജു വര്‍ഗീസ്, സണ്ണി വെയ്ൻ ദുൽഖർ സൽമാൻ, സൗബിൻ ഷാഹിർ, റായ് ലക്ഷ്മി, ഫുട്ബോളർ സി കെ വിനീത് എന്നിവരും ആശംസയർപ്പിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. സംവിധായകരായ അമൽ നീരദ്, ആഷിഖ് അബു, വൈശാഖ്, ഹനീഫ് അദേനി എന്നിവരും മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അർപ്പിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ ‘ടൈം മെഷീൻ’ എന്ന ഹാഷ് ടാഗ് കൊണ്ടാണ് മമ്മുട്ടിക്ക് ആശംസ നേർന്നത്. മമ്മൂട്ടിയുടെ തെലുഗ് സിനിമ ‘യാത്ര’ ടീം പുതിയ ജന്മ ദിന പോസ്റ്റർ പുറത്തിറക്കിയാണ് ആശംസ നേർന്നത്. സംവിധായകൻ വൈശാഖ് തന്റെ പുതിയ ചിത്രം രാജാ 2 വിന്റെ വിശേഷങ്ങൾ പങ്കു വെച്ചാണ് ആശംസ അർപ്പിച്ചത്. രാജാ 2 വിൽ ഡ്യൂപ്പിനെ വെക്കാൻ സമ്മതിക്കാതെ അഭിനയിച്ച മമ്മുക്കയെ സല്യൂട്ട് ചെയ്ത് കൊണ്ടുള്ള പോസ്റ്റിനെ ആരാധകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ. രാജാ 2 കൂടാതെ നിരവധി ബിഗ് ബജറ്റ് സിനിമകളുമായാണ് മമ്മുട്ടി പുതു വർഷത്തിലേക്ക് വരുന്നത്.

Similar Posts