< Back
Entertainment
Entertainment
പ്രണയജോഡികളായി അര്‍ജ്ജുനും പരിനീതിയും; നമസ്തേ ഇംഗ്ലണ്ടിന്റെ ട്രയിലര്‍ പുറത്തിറങ്ങി
|7 Sept 2018 10:17 AM IST
വിപുല്‍ അമൃത്ലാല്‍ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അര്‍ജ്ജുന്‍ കപൂറും പരിനീതി ചോപ്രയും പ്രണയ ജോഡികളായി വേഷമിടുന്ന നമസ്തേ ഇംഗ്ലണ്ടിന്റെ ട്രയിലര്‍ പുറത്തിറങ്ങി.
വിപുല്‍ അമൃത്ലാല്‍ ഷാ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയന്തിലാല്‍ ഗഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് നായര്‍, റിതേഷ് ഷാ എന്നിവര്‍ ചേര്‍ന്നാണ് കഥയൊരുക്കിയിരിക്കുന്നത്. പെന്‍ ഇന്ത്യ ലിമിറ്റഡിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിതരണം നടത്തുന്നത് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഒക്ടോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തും.