< Back
Entertainment
മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ വൈകും; മറ്റൊരു ചിത്രവുമായി സന്തോഷ് ശിവന്‍
Entertainment

മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ വൈകും; മറ്റൊരു ചിത്രവുമായി സന്തോഷ് ശിവന്‍

Web Desk
|
10 Sept 2018 8:51 PM IST

അനന്തഭദ്രത്തിനും ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ ഒരു മലയാളം സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്.

ഉറുമിക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി വരികയാണ് സന്തോഷ് ശിവന്‍. സംവിധാനവും ഛായാഗ്രാഹണവും സന്തോഷ് ശിവന്‍ നിര്‍ഹിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും കാളിദാസ് ജയറാമും സൌബിന്‍ ഷാഹിറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനന്തഭദ്രത്തിനും ഉറുമിക്ക് ശേഷം സന്തോഷ് ശിവന്‍ ഒരു മലയാളം സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. വിദേശ ചിത്രങ്ങളുടെ തിരക്കിലായിരുന്ന സന്തോഷ് ശിവൻ, മലയാളത്തിൽ സംവിധാനം ചെയ്യാൻ പദ്ധതിയിട്ടിട്ടുള്ള 'കുഞ്ഞാലി മരയ്ക്കാർ' എന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിനു മുൻപ് ഇത് ചെയ്തു തീർക്കാനാണ് ആലോചന.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുക മഞ്ജുവാര്യരും കാളിദാസ് ജയറാമും സൌബിന്‍ ഷാഹിറുമാണ്. കൂടാതെ നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങിയവരും അഭിനയിക്കുന്നു. അടുത്തമാസം 20ന് ആലപ്പുഴ ഹരിപ്പാട് ഷൂട്ടിങ് തുടങ്ങും. സന്തോഷ് ശിവന്റെ ക്യാമറാ മാജിക് തന്നെയാകും ചിത്രത്തിന്റെ ഹൈ ലൈറ്റ്. ബോളിവുഡ് ഹോളിവുഡ് സിനിമാ മേഖലയിലെ പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകും. കേരളത്തിന് പുറമെ ലണ്ടനും സിനിമയുടെ ലൊക്കേഷനാകും.

Similar Posts