< Back
Entertainment
അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക്? അരങ്ങേറ്റം രൺവീറിനൊപ്പം?
Entertainment

അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക്? അരങ്ങേറ്റം രൺവീറിനൊപ്പം?

Web Desk
|
11 Sept 2018 9:43 PM IST

83 എന്ന പേരില്‍ കബീര്‍ഖാനാണ് ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുന്നത്.

ഇന്ത്യയുടെ ലോകകപ്പ് വിജയം സിനിമയാകുന്നുവെന്ന പ്രഖ്യാപനം വന്നിട്ട് നാളുകളായി. രൺവീർ സിങ് ആണ് ക്യാപ്റ്റൻ കപിൽ ദേവായി അഭിനയിക്കുക. സിനിമയിലൂടെ അല്ലു അർജുൻ ബോളീവുഡ് അരങ്ങേറ്റം നടത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതിയ വര്‍ഷമാണ് 1983. ലോകക്രിക്കറ്റിന്റെ നെറുകയില്‍ കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള സംഘം ചരിത്രം കുറിച്ച വര്‍ഷം. ഇന്ത്യയുടെ ലോകകപ്പ് വിജയം സിനിമയാകുന്നുവെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 83 എന്ന പേരില്‍ കബീര്‍ഖാനാണ് ബോളിവുഡില്‍ സിനിമ സംവിധാനം ചെയ്യുന്നത്. ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കപില്‍ദേവിന്റെ റോളില്‍ രണ്‍വീര്‍ സിംഗാണ് എത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

ദക്ഷിണേന്ത്യൻ സിനിമാ ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്നും വരുന്നത്. 83യിലൂടെ തെലുഗ് സൂപ്പർ താരം അല്ലു അര്‍ജുന്‍ ബോളീവുഡിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. വിന്‍ഡീസിനെതിരായ ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി 38 റണ്‍സെടുത്ത ശ്രീകാന്തിന്റെ റോളാകും അല്ലു അർജുന്. അങ്ങനെയെങ്കില്‍ അല്ലുവിന്റെ ആദ്യ ബോളിവുഡ് സിനിമയായിരിക്കും 83.

എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിട്ടില്ല. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന സിനിമക്ക് ശേഷം അല്ലു അർജുൻ മറ്റൊരു ചിത്രത്തിനായും കരാർ ഒപ്പിട്ടിട്ടില്ല. ഇതോടെയാണ് അല്ലു അർജുൻ ബോളീവുഡ് അരങ്ങേറ്റം നടത്താൻ പോകുന്നു എന്ന വാർത്തകൾ ശക്തമാക്കിയത്.

Similar Posts