< Back
Entertainment
Entertainment
ഭീതിയിലാഴ്ത്തുന്നു ഈ ലില്ലി, ട്രയിലര്‍ കാണാം
|11 Sept 2018 8:38 AM IST
നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
തീവണ്ടി ഫെയിം സംയുക്ത മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ലില്ലിയുടെ ട്രയിലര്‍ പുറത്തിറങ്ങി. ഉദ്യോഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ കാഴ്ചക്കാരെ ഭീതിയിലാഴ്ത്തുന്ന രീതിയിലാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ പ്രശോഭ് വിജയനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ്, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ്, ആര്യന്‍ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഇ4 എക്സ്പെരിമെന്റ്സ്,ഇ4എന്റര്ടെയ്ന്‍മെന്റ്സ് ബാനറില്‍ മുകേഷ് ആര്‍.മേത്ത, സി.വി സാരഥി എന്നിവരാണ് ലില്ലി നിര്‍മ്മിച്ചിരിക്കുന്നത്.