< Back
Entertainment
‘വായ മൂടെടാ പി.സി’; പി.സി ജോർജിനെതിരെ നടി  പാർവതി ട്വിറ്ററിൽ 
Entertainment

‘വായ മൂടെടാ പി.സി’; പി.സി ജോർജിനെതിരെ നടി പാർവതി ട്വിറ്ററിൽ 

Web Desk
|
11 Sept 2018 8:19 PM IST

പി. സി. ജോർജ്ജിന്റെ കന്യാസ്ത്രീകൾക്കെതിരായ പ്രസ്താവനക്കെതിരെ നടി പാർവതി ട്വിറ്ററിൽ. കാമ്പയിനിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പി സി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും പാര്‍വതി ആവശ്യപ്പെടുന്നുണ്ട് ട്വിറ്ററിൽ. അതേസമയം, നീതിക്ക് വേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും താരം തന്റെ ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോവണമെന്നും പാര്‍വതി ആവശ്യപ്പെടുന്നു.

പീഡനാരോപണ വിധേയനായ ഫ്രാങ്കോ ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം എന്ന തികച്ചും സ്ത്രീ വിരുദ്ധമായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പി സി ജോര്‍ജിനെതിരെ നവമാധ്യമ പ്രതിഷേധവും, ഹാഷ് ടാഗ് കാമ്പയിനും ആരംഭിച്ചത്. പി സി ജോര്‍ജ്ജിന്റെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്തുകൊണ്ടാണ് ക്യാമ്പയിന്‍ തുടങ്ങിയത്. നിരവധി പേരാണ് ക്യാമ്പയിൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുള്ളത്.

Similar Posts