< Back
Entertainment
ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു
Entertainment

ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

Web Desk
|
12 Sept 2018 10:37 AM IST

സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇദ്ദേഹം കുഴഞ്ഞു വീണത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദ്(68)അന്തരിച്ചു. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇദ്ദേഹം കുഴഞ്ഞു വീണത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഏറെ പ്രിയപ്പെട്ട കുഞ്ഞുമുഹമ്മദിക്ക മരണപെട്ടു. ആദരാഞ്ജലികൾ.

Posted by Aashiq Abu on Tuesday, September 11, 2018

നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള കുഞ്ഞു മുഹമ്മദ് ഇണപ്രാവുകള്‍ എന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ ബോയി ആയിട്ടാണ് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. കമല്‍ സംവിധാനം ചെയ്ത പ്രാദേശിക വാര്‍ത്തകളില്‍ കുഞ്ഞുമുഹമ്മദ് ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. പിന്നീട് കമലിന്റെ സിനിമകളിലെ സജീവ സാന്നിധ്യമായി കുഞ്ഞുമുഹമ്മദ് മാറി.മലയാളത്തിലെ യുവസംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും കുഞ്ഞുമുഹമ്മദ് അഭിനയിച്ചിട്ടുണ്ട്.

കുഞ്ഞിക്ക വിട പറഞ്ഞു. അറ്റാക്കായിരുന്നു. സത്യൻ അന്തിക്കാട് സാറിന്റെ സെറ്റിൽ വെച്ച് കുഴഞ്ഞ് വീണതാ.. ഉണർന്നില്ല. കണ്ണീർ...

Posted by Maala Parvathi on Tuesday, September 11, 2018
Similar Posts