< Back
Entertainment
പഴയ റെയ്ബാൻ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ; സ്ഫടികം 2വിന് മാറ്റമില്ല
Entertainment

പഴയ റെയ്ബാൻ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ; സ്ഫടികം 2വിന് മാറ്റമില്ല

Web Desk
|
13 Sept 2018 9:27 AM IST

ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് രണ്ടാം ഭാഗത്തിലുള്ളത്. സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ പ്രഖ്യാപനം ലാല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. 

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ആടുതോമ എന്ന റൌഡിയുടെ കഥയായിരുന്നിട്ടു കൂടി നിരവധി കണ്ണ് നനയ്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു. ഇപ്പോഴും ചാനലുകളില്‍ വരുമ്പോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് രണ്ടാം ഭാഗത്തിലുള്ളത്. സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ പ്രഖ്യാപനം ലാല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. വിമര്‍ശങ്ങള്‍ ഉയരുന്നിനിടെ സംവിധായകന്‍ ഭദ്രനും രംഗത്ത് വന്നിരുന്നു. സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍'- എന്നാണ് ഭദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം... പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ...

Posted by Biju J Kattackal on Wednesday, September 12, 2018

എന്നാല്‍ ഈ ഭീഷണിയൊന്നും പുതിയ സംവിധായകന്‍ വകവച്ചിട്ടില്ലെന്നാണ് ബിജു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കു വച്ച പോസ്റ്റര്‍ തെളിയിക്കുന്നത്. '' അപ്പോ കഴിഞ്ഞത് കഴിഞ്ഞു..ഇനിയും അത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഒപ്പീസ് പാടിപ്പിക്കും'' എന്ന ഡയലോഗും കൈവെള്ളയില്‍ കൊന്തയുമുള്ള ചിത്രത്തോടു കൂടിയ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. തോൽപ്പിക്കും എന്ന് പറയുന്നിടത്ത്‌, ജയിക്കാനാണ് എനിക്കിഷ്ടം... പിന്നെ ആ പഴയ റെയ്ബാൻ ഗ്ലാസ്സ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ... ഇത് എന്റെ പുതു പുത്തൻ റെയ്ബാൻ, ഇതിൽ ആരുടേയും നിഴൽ വേണ്ട എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

സ്ഫടികം ഒന്നേയുള്ള... അതു സംഭവിച്ചു കഴിഞ്ഞു. മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ......😎

Posted by Bhadran Mattel on Sunday, September 9, 2018

പുതിയ പോസ്റ്ററും ആരാധകരുടെ പൊങ്കാലയ്ക്ക് കാരണമായിട്ടുണ്ട്. സ്ഫടികത്തെ നശിപ്പിക്കരുതെന്നും സ്പടികം എന്ന സിനിമക് ഇപ്പൊ ഒരു വില ഉണ്ട് അത് കളയല്ലേ...വേണേൽ സ്പടികത്തിന് പകരം സ്പോടകം എന്നോ വല്ലോ ഇട്ടോ എന്ന എന്നൊക്കെയുള്ള കമന്റുകള്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ये भी पà¥�ें- സ്ഫടികം 2 വരുന്നു; സംവിധായകനെതിരെ ‘പൊങ്കാല’യുമായി മോഹൻലാൽ ഫാൻസ്   

ये भी पà¥�ें- ‘മോനേ...ഇത് എന്റെ റെയ്ബാൻ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ’; ഭദ്രന്റെ മാസ്സ് മറുപടി 

Similar Posts