< Back
Entertainment
ആന്തോളജി ചിത്രവുമായി കോയൻ ബ്രദേഴ്സ്; ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സിന്‍റെ ട്രെയിലർ എത്തി
Entertainment

ആന്തോളജി ചിത്രവുമായി കോയൻ ബ്രദേഴ്സ്; ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സിന്‍റെ ട്രെയിലർ എത്തി

Web Desk
|
13 Sept 2018 8:27 PM IST

പ്രധാനവേഷങ്ങളിൽ ജെയിംസ് ഫ്രാങ്കോ, ബ്രെൻഡൻ ഗ്ലീസൺ, സോയി കസാൻ തുടങ്ങിയവർ

ഹോളീവുഡിൽ നിന്ന് അപൂർവമായേ ആന്തോളജി ചിത്രങ്ങൾ എത്താറുള്ളൂ. ആ ഗണത്തിലേക്ക് ഒരു ചിത്രം കൂടി എത്തുകയാണ് ‘ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ്’ എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്ത കോയൻ സഹോദരങ്ങളാണ്.

6 കഥകളാണ് ‘ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സി’നായി ഒരുമിച്ച് ചേർക്കുന്നത്. സിനിമയിലെ ആദ്യ കഥയുടെ പേരും ദ ബല്ലാർഡ് ഓഫ് ബസ്റ്റർ സ്ക്രഗ്സ് എന്നു തന്നെയാണ്. ഷാർപ് ഷൂട്ടറായ ഗായകന്‍റെ കഥയാണ് ആദ്യത്തേത്. ബാങ്ക് കൊള്ളക്കാരുടെ കഥയാണ് രണ്ടാമത്തേത്. രണ്ട് യാത്രക്കാരുടെ കഥയാണ് മൂന്നാമത്തെ ഭാഗം. സ്വർണ ഖനനം നടത്തുന്ന ആളുടെ കഥ പറയുന്നു നാലാം ഭാഗം. പ്രണയകഥയാണ് അഞ്ചാം ഭാഗമെങ്കിൽ ഹൊററാണ് ആറാമത്തേതിൽ

ജെയിംസ് ഫ്രാങ്കോ, ബ്രെൻഡൻ ഗ്ലീസൺ, സോയി കസാൻ, ലിയാം നീസൺ, ടോം വെയ്റ്റ്സ് എന്നിവരാണ് കഥാപാത്രങ്ങളാകുന്നത്.. വെസ്റ്റേൺ കൌ ബോയ് ഗെറ്റപ്പാണ് താരങ്ങൾക്കെല്ലാം. ഹോളീവുഡിലെ മുൻനിര തിരക്കഥാകൃത്തുക്കളും സംവിധായകരുമായ കോയൻ ബ്രദേഴ്സ് ആണ് സംവിധാനം. ജോയൽ കോയനും ഏഥൻ കോയനും തന്നെയാണ് രചനയും നിർമാണവും.

വെനീസ് അടക്കം നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമ നവംബർ 16ന് റിലീസ് ചെയ്യും.

Similar Posts