< Back
Entertainment
ഇതാണ് അവള്‍...ജീവാംശമായി എന്ന പാട്ടിനെ നെഞ്ചിലേറ്റിയ തമിഴ് പെണ്‍കൊടി
Entertainment

ഇതാണ് അവള്‍...ജീവാംശമായി എന്ന പാട്ടിനെ നെഞ്ചിലേറ്റിയ തമിഴ് പെണ്‍കൊടി

Web Desk
|
15 Sept 2018 8:39 AM IST

കോളജിൽ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ കൂട്ടുകാരുടെ ആവശ്യപ്രകാരമാണ് സൌമ്യ ഗാനം ആലപിച്ചത്.

തിയറ്ററുകളിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് തീവണ്ടി. ഇപ്പോഴിതാ തമിഴ്നാട്ടുകാരിയായ ഒരു പെൺകുട്ടി ആലപിച്ച തീവണ്ടിയിലെ ഒരു ഗാനം സാമൂഹിക മാധ്യമങ്ങൾ കീഴടക്കുന്നു.

ഒരാഴ്ച മുൻപാണ് തീവണ്ടിയിലെ ജീവാംശമായ് എന്ന ഗാനം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്കുള്ളിൽ ഗാനം ഹിറ്റായി. ഈ സുന്ദര ശബ്ദത്തെക്കുറിച്ചുള്ള അന്വേഷണം ചെന്നുനിന്നത് തമിഴ്നാട്ടുകാരിയിലാണ്. കോളജിൽ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ കൂട്ടുകാരുടെ ആവശ്യപ്രകാരമാണ് സൌമ്യ ഗാനം ആലപിച്ചത്.

സുഹൃത്ത് വീഡിയോ എടുത്ത് അപ്‌ലോഡ‍് ചെയ്തതോടെ ചെന്നൈ സ്വദേശിനി സൌമ്യ റാവു താരമായി. തിരുവനന്തപുരം സംഗീത കോളേജിൽ ഒന്നാം വർഷ സംഗീത വിദ്യാർത്ഥിയാണ് സൗമ്യ. മുത്തശ്ശിയിൽ നിന്നാണ് സംഗീതം അഭ്യസിച്ചത്. ഗാനം വൈറലായതോടെ സൌമ്യയെ തേടി നിരവധി പേരാണ് കോളേജിലേക്ക് എത്തുന്നത്.

Similar Posts