< Back
Entertainment

Entertainment
പരിയറും പെരുമാളിലെ പുതിയ ഗാനം പുറത്ത്; നിർമാണം പാ രഞ്ജിത്
|18 Sept 2018 9:49 PM IST
കതിറും ആനന്ദിയും പ്രധാനവേഷങ്ങളിലെത്തുന്ന പരിയറും പെരുമാളിലെ ഒരു ഗാനം പുറത്തിറങ്ങി. സന്തോഷ് നാരായണൻ ഒരുക്കിയ ഈ മനോഹരഗാനം ആലപിച്ചത് പൃതികയാണ്.
കബാലി, കാലാ എന്നീ ചിത്രങ്ങളുടെ സംവിധായകനായ പാ രഞ്ജിത് ആദ്യമായി നിർമിക്കുന്ന സിനിമയാണ് പരിയറും പെരുമാൾ. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ ലിറിക് വീഡിയോ ആണ് എത്തിയത്. തമിഴിലെ മുൻനിര സംഗീത സംവിധായകരിൽ ഒരാളായ സന്തോഷ് നാരായണനാണ് ഗാനത്തിന് പിന്നിൽ. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയ ആയ പൃതികയാണ് പരിയറും പെരുമാളിനായി ഗാനം ആലപിച്ചത്. വിവേകിന്‍റേതാണ് വരികൾ.
കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. ജാതിവ്യവസ്ഥക്കെതിരെ സംസാരിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയതും മാരി സെൽവരാജാണ്. ഈ മാസം 28ന് പരിയെറും പെരുമാൾ റിലീസിനെത്തും.