< Back
Entertainment

Entertainment
വിക്രം പ്രഭുവിന്‍റെ ‘തുപ്പാക്കി മുനൈ’ വരുന്നു; ടീസർ പുറത്ത്
|18 Sept 2018 9:30 PM IST
മികച്ച പ്രതികരണം സ്വന്തമാക്കിയ അറുപത് വയതു മാനിറത്തിന് ശേഷം വിക്രം പ്രഭു നായകനായി മറ്റൊരു ചിത്രം കൂടി വരുന്നു. തുപ്പാക്കി മുനൈ എന്ന് പേരിട്ട സിനിമയുടെ ടീസർ സംവിധായകൻ ഗൌതം മേനോൻ പുറത്തുവിട്ടു. മുഴുനീള ആക്ഷൻ ചിത്രമാണ് തുപ്പാക്കി മുനൈ.
ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആക്ഷൻ രംഗങ്ങളാലും ചെയ്സ് രംഗങ്ങളാലും സമ്പന്നമാണ്. എൻകൌണ്ടർ സ്പെഷ്യലിസ്റ്റിനെയാണ് വിക്രം പ്രഭു അവതരിപ്പിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. വിക്രത്തിന്‍റെ കാമുകി വേഷമാണ് ഹൻസികക്ക്. ദിനേശ് സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എം എസ് ഭാസ്കർ, വെല രാമമൂർത്തി എന്നിവരും അഭിനയിക്കുന്നു. ദുൽഖർ സൽമാൻ, സിദ്ധാർത്ഥ് തുടങ്ങി നിരവധി പേർ സിനിമക്ക് ആശംസകളുമായി രംഗത്തുവന്നു. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.