< Back
Entertainment

Entertainment
ട്രോളിനെ പേടിയില്ല, നന്നായി അഭിനയിക്കുന്നുണ്ടെങ്കിലും ട്രോളുകള്‍ക്കിരയാവും; വരുണ്‍ ധവാന്‍
|19 Sept 2018 1:00 PM IST
നിങ്ങള്‍ ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്നാണെന്നും ധവാന്‍ പറഞ്ഞു.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് ഇരയാവുന്ന നടനാണ് വരുണ്‍ ധവാന്‍. വരുണിന്റെ അഭിനയത്തെ ആസ്പദമാക്കിയാണ് മിക്ക ട്രോളുകളും. എന്നാല്‍ ട്രോളുകളെ പേടിയില്ലെന്നാണ് താരം പറയുന്നത്. ഞാന്‍ ട്രോളുകളെക്കുറിച്ച് ആശങ്കപ്പെടാറില്ല. നിങ്ങള്‍ ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്നാണെന്നും ധവാന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ എന്റെ അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഞാന്‍ തന്നെയാണ്. അതിലുണ്ടാകുന്ന അക്ഷരത്തെറ്റുകളുടെ ഇത്തരവാദിത്തം എനിക്കാണ്. മറ്റുള്ളവരാണ് കൈകാര്യം ചെയ്യുന്നതെങ്കില്‍ ഒരു പക്ഷേ തെറ്റ് വരില്ലായിരിക്കും. തെറ്റുകളില്ലാതെ നോക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.