< Back
Entertainment
ചെക്ക ചിവന്ത വാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
Entertainment

ചെക്ക ചിവന്ത വാനത്തിന്റെ മേക്കിംഗ് വീഡിയോ കാണാം

Web Desk
|
21 Sept 2018 10:16 AM IST

ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളിലെത്തും.

തമിഴിലെ വന്‍താരങ്ങളെ അണിനിര്‍ത്തി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രം ചെക്ക ചിവന്ത വാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററുകളിലെത്തും. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, അതിഥി റാവു തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും അഭിനയിക്കുന്നത്.

പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. വിജയ് സേതുപതി പൊലീസ് വേഷത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. മണിരത്‌നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്‌നവും ശിവ ആനന്ദവും ചേര്‍ന്നാണ്.

Similar Posts