< Back
Entertainment
നായകനായി അപ്പാനി ശരത്; കോണ്ടസയുടെ ട്രയിലര്‍ കാണാം
Entertainment

നായകനായി അപ്പാനി ശരത്; കോണ്ടസയുടെ ട്രയിലര്‍ കാണാം

Web Desk
|
21 Sept 2018 10:37 AM IST

നവാഗതനായ സുധീപ് ഇ.എസാണ് സംവിധാനം. റിയാസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

അപ്പാനി ശരത് ആദ്യമായി നായകവേഷം അണിയുന്ന കോണ്ടസയുടെ ട്രയിലര്‍ പുറത്തിറങ്ങി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. നവാഗതനായ സുധീപ് ഇ.എസാണ് സംവിധാനം. റിയാസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ക്യാമറ ആന്‍സര്‍ തയ്യിബ്, പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍, റിജോഷ്, ആര്‍.ജാഫ്രിസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനില്‍ സൈനുദ്ദീന്‍, ആതിര പട്ടേല്‍, ശ്രീജിത്ത് രവി, ഹരീഷ് പേരടി, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, കിച്ചു ടെല്ലസ്, സുര്‍ജിത്, ബൈജു വാസു എന്നിവരാണ് മറ്റ് താരങ്ങള്‍.

ये भी पà¥�ें- ചന്ദ്രലേഖയിലെ കോണ്ടസ ഡബ്സ്മാഷുണ്ടോ? സമ്മാനം അപ്പാനി ശരത് തരും

Similar Posts