< Back
Entertainment

Entertainment
പോലീസ് ഗെറ്റപ്പിൽ വീണ്ടും മമ്മുട്ടി; ഖാലിദ് റഹ്‌മാന്റെ ‘ഉണ്ട’ വരുന്നു
|21 Sept 2018 10:02 PM IST
ഹർഷാദിന്റെ തിരക്കഥയിൽ വരുന്ന ചിത്രം ആക്ഷൻ കോമഡിയായാവും പ്രേക്ഷകരിലേക്ക് എത്തുക
അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഉണ്ട’ വരുന്നു. ഹർഷാദിന്റെ തിരക്കഥയിൽ വരുന്ന ഉണ്ടയിൽ മമ്മൂട്ടി പോലീസ് ഓഫീസറായിട്ടാവും പ്രത്യക്ഷപ്പെടുക. ആക്ഷൻ കോമഡി രൂപത്തിലാവും ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൂവി മില്‍ന്റെ ബാനറില്‍ ജെമിനി സ്റ്റുഡിയോസിന് വേണ്ടി കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമ ഉത്തരേന്ത്യയിലാവും കൂടുതലായും ചിത്രീകരിക്കുക. വിനോദ് വിജയന്റെ സംവിധാനത്തിൽ ‘അമീർ’ എന്ന ബ്രഹ്മാണ്ഡ സിനിമ പ്രഖ്യാപിച്ചതിന് ശേഷം വരുന്ന ഏറ്റവും വലിയ സിനിമയാണ് ഉണ്ട.
തമിഴിൽ നിന്നും ‘പേരൻപ്’ തെലുഗിൽ നിന്നും ‘യാത്ര’ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മുട്ടി ചിത്രങ്ങൾ.