< Back
Entertainment

Entertainment
‘പ്രളയകാലത്തെ പ്രണയകഥ‘ പറഞ്ഞ് വീണ്ടുമൊരു പ്രളയ ചിത്രം
|22 Sept 2018 9:15 PM IST
2018 ലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി ഇത് വരെ മൂന്ന് സിനിമകളാണ് പ്രഖ്യാപിച്ചത്. നവാഗതനായ അമല്‍ നൗഷാദ് സംവിധാനം ചെയ്യുന്ന കൊല്ലവര്‍ഷം 1193, സംവിധായകന്‍ ജൂഡ് ആന്റണിയുടെ പ്രളയം പശ്ചാത്തലമാക്കിയുള്ള 2403 ഫീറ്റ് എന്നീ സിനിമകളാണ് അത്. ഇപ്പോഴിതാ പ്രളയത്തെ ആസ്പദമാക്കിയുള്ള മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. ‘പ്രളയകാലത്തെ പ്രണയകഥ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുജിത് എസ് നായരാണ്. നേരത്തെ കാശ്, ഒരു കൊറിയന്‍ പടം എന്നീ സിനിമകള്‍ സുജിത് സംവിധാനം ചെയ്തിട്ടുണ്ട്.