< Back
Entertainment
ആടിപ്പാടി വരുണ്‍ ധവാന്‍; സുയി ധാഗായിലെ പുതിയ പാട്ട് കാണാം
Entertainment

ആടിപ്പാടി വരുണ്‍ ധവാന്‍; സുയി ധാഗായിലെ പുതിയ പാട്ട് കാണാം

Web Desk
|
22 Sept 2018 11:22 AM IST

വരുണ്‍ ഗ്രോവറിന്റെയും അനു മാലിക്കിന്റെയും വരികള്‍ ആലപിച്ചിരിക്കുന്നത് സുക്ക്‌വിന്ദര്‍ സിംഗാണ്.

വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയും നെയ്ത്ത് തൊഴിലാളികളായ ദമ്പതിമാരായെത്തുന്ന സുയി ധാഗായിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. വരുണ്‍ ഗ്രോവറിന്റെയും അനു മാലിക്കിന്റെയും വരികള്‍ ആലപിച്ചിരിക്കുന്നത് സുക്ക്‌വിന്ദര്‍ സിംഗാണ്. അനു മാലികാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്.

ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം മനു ആനന്ദ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.

ये भी पà¥�ें- ട്രോളിനെ പേടിയില്ല, നന്നായി അഭിനയിക്കുന്നുണ്ടെങ്കിലും ട്രോളുകള്‍ക്കിരയാവും; വരുണ്‍ ധവാന്‍

Similar Posts