< Back
Entertainment
റാഫേൽ ചർച്ചകൾക്കിടയിൽ അംബാനി  ഒാലന്‍ഡിന്റെ പങ്കാളിക്ക്  വേണ്ടി  നിർമിച്ചത് രണ്ട് സിനിമകൾ  
Entertainment

റാഫേൽ ചർച്ചകൾക്കിടയിൽ അംബാനി ഒാലന്‍ഡിന്റെ പങ്കാളിക്ക് വേണ്ടി നിർമിച്ചത് രണ്ട് സിനിമകൾ  

Web Desk
|
23 Sept 2018 3:52 PM IST

2016 ജനുവരി 24 ന് അനിൽ അംബാനി ഒരു വലിയ പ്രഖ്യാപനം തന്നെ നടത്തി, ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലന്‍ഡിന്റെ ഭാര്യയുമായി ചേർന്ന് ഒരു ഫ്രഞ്ച് സിനിമ നിർമിക്കുന്നു. അംബാനിയുടെ കമ്പനിയും ഫ്രഞ്ച് പ്രസിഡന്റ് ഒാലന്‍ഡിന്റെ ജീവിത പങ്കാളി ജൂലി ഗായറ്റിന്റെ ‘റോഗ്’ ഇന്റർ നാഷണലുമായിട്ടായിരുന്നു സിനിമയുടെ നിർമാണം. സിനിമയുടെ പ്രഖ്യാപനമാണ് ഏറെ ശ്രദ്ധിക്കേണ്ടത്. സിനിമ പ്രഖ്യാപിച്ച അതെ ദിവസം തന്നെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്സ്വ ഒാലന്‍ഡ് ഡൽഹിയിൽ മൂന്ന് ദിവസ സന്ദർശനത്തിന് എത്തി ചേർന്നതും. വൈകാതെ തന്നെ അതെ വർഷം അംബാനിയുടെ റിലയൻസ് ഡിഫൻസ് റാഫേൽ ഇടപാടിൽ 59000 കോടി കൈ പറ്റിയത്.

ജനുവരി 24ാം തിയ്യതിയിലെ അംബാനിയുടെ സിനിമാ പ്രഖ്യാപനത്തിന് ശേഷം സംഭവിച്ചത്

2016 ജനുവരി 26ന് ഫ്രാൻസും ഇന്ത്യയും 36 റാഫേൽ ജെറ്റുകളുടെ കൈമാറ്റത്തിന് ധാരണാ പത്രം ഒപ്പിടുന്നു. 2016 സെപ്റ്റംബർ 23 ന് ഒപ്പ് വെച്ച രാജ്യാന്തര കരാറായിരുന്നു അത്.

2016 ഒക്ടോബർ 23ന് റിലയൻസ് ദാസോൾട്ടുമായി ഒരുമിക്കുന്നതായി പ്രഖ്യാപിച്ചു. റിലയൻസ് ഡിഫൻസിനായിരുന്നു, ദാസോൾട്ട് റിലയൻസ് എയ്റോ സ്പേസിൽ 51 ശതമാനം ഓഹരി പങ്ക് ( ബാക്കി 49 ശതമാനം ദാസോൾട്ട് ഏവിയേഷനായിരുന്നു )

ഒരു വർഷത്തിന് ശേഷം അംബാനി ഗായറ്റുമായി ചേർന്നൊരുക്കിയ സിനിമ ഇന്ത്യ ഒഴിച്ചുള്ള ഭാഗങ്ങളിൽ റിലീസ് ചെയ്തു. നിർമാണ കാര്യങ്ങൾക്ക് വേണ്ടി ശിലാ സ്ഥാപനവും അന്ന് തന്നെ റിലയൻസും ദാസോൾട്ടും നടത്തി.

2017 ഒക്ടോബർ 27ന് ദാസോൾട്ടിന്റെ എറിക് ട്രാപിയറും അനിൽ അംബാനിയും നിർമാണാവശ്യത്തിന് തറക്കല്ലിടുന്നു. ജൂലി ഗായറ്റിന്റെ സിനിമ പുറത്തിറങ്ങുന്നതിന് രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇത് സംഭവിക്കുന്നത്.

2017 ഡിസംബർ 20 ന് അനിൽ അംബാനിയും ജൂലി ഗായറ്റും ചേർന്ന് നിർമിച്ച സിനിമ റിലീസ് ചെയ്യുന്നു. പക്ഷെ സിനിമയിൽ എവിടെയും തന്നെ നിർമാണ പങ്കാളിത്തത്തിൽ റിലയൻസിന്റെ പേര് പരാമർശിച്ചില്ല.

വിസ് വെയേർസ് കാപിറ്റലും അംബാനിയും ?

പാരിസിലും സിംഗപ്പൂരിലും ഓഫീസുകളുള്ള ‘നിക്ഷേപകമ്പനി’ വിസ് വെയേർസ് ആയിരുന്നു സിനിമക്ക് വേണ്ടി പണമിറക്കിയിരുന്നത്. ഇതിന് മുൻപും വിസ് വെയേർസ് അനിൽ അംബാനിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

വിസ് വെയേർസ് ഇതിന് മുൻപ് തന്നെ ഫ്രഞ്ച് സിനിമകൾക്ക് വേണ്ടി പണമിറക്കിയിട്ടുണ്ട്, സിനിമ താരം കെവ്‌ ആദംസ് തങ്ങളെ നിർമാണത്തിന് സമീപിക്കുകയായിരുന്നെന്നാണ് വിസ് വെയേർസിലുള്ള രവി വിശ്വനാഥൻ പറയുന്നത്. വിശ്വനാഥനാണ് റിലയൻസിനെ സമീപിക്കാൻ ആവശ്യപെടുന്നത്. ശേഷം റിലയൻസ് സമ്മതിക്കുകയായിരുന്നെന്നാണ് വിശ്വനാഥൻ പറയുന്നത്

ഒരു ദിവസം ഇന്ത്യയിൽ നിന്നും ആൾക്കാർ വരുമെന്നും സിനിമ നിർമിക്കുമെന്നാണ് പ്രൊഡക്‌ഷനിലെ ഒരാൾ ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. റാഫേൽ കരാറിന്റെ ആദ്യ പ്രഖ്യാപനം വരുന്നത് 2016 ൽ ഒാലന്‍ഡ് പ്രസിഡന്റായിരിക്കുന്ന സമയത്താണ്, ഗായറ്റായിരുന്നു അപ്പോൾ ഒലാങ്ങിന്റെ പങ്കാളി.

സിനിമ നിർമാണത്തിന് റാഫേൽ കരാറുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ഒാലന്‍ഡ് ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആരാണ് രവി വിശ്വനാഥൻ ?

സിംഗപ്പൂർ കേന്ദ്രികരിച്ച് ബിസിനസ്സ് നടത്തുന്ന ഒരു ഫ്രഞ്ച് പൗരനാണ് രവി വിശ്വനാഥൻ. വിസ് വെയേർസ് കാപിറ്റലുമായി ബന്ധപ്പെട്ട ഏകദേശം എല്ലാവിധ തീരുമാനങ്ങളും എടുക്കുന്നത് വിശ്വനാഥനാണ്. വിസ് വെയേർസ് കാപിറ്റലിന്റെ പാര്‍ട്ണർമാരിലൊരാളായ വിശ്വനാഥനാണ് ഏഷ്യ, യൂറോപ്പ് എന്നീ ഭാഗങ്ങളിൽ ഇൻവെസ്റ്റമെന്റ് ബാങ്കർ ആയി പ്രവർത്തിക്കുന്നത്. 2014 തൊട്ടേ രവി വിശ്വനാഥനുമായി അംബാനിക്ക് ബിസിനസ് ബന്ധമുണ്ട്. അംബാനിക്ക് കീഴിലുള്ള നാഷിക്ക് വിൻഡ്നേർസിൽ 30 ശതമാനം ഓഹരിയും വിശ്വനാഥനുണ്ട്. റിലയൻസിന് കീഴിലെ വേറെയും കമ്പനികളിൽ വിശ്വനാഥന് ഓഹരികളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

98 മിനുട്ടുള്ള ഫ്രഞ്ച് സിനിമ ടൗട് ലാ ഹൗട് സ്പെയിനിലെ സാൻ സെബാസ്റ്റിയൻ അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. യു.എ.ഇ അടക്കമുള്ള എട്ട് രാജ്യങ്ങളിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.

Similar Posts