< Back
Entertainment
ഇര്‍ഫാന്‍ ഖാന് ബംഗ്ലാദേശില്‍ നിന്നും ഓസ്കര്‍ എന്‍ട്രി
Entertainment

ഇര്‍ഫാന്‍ ഖാന് ബംഗ്ലാദേശില്‍ നിന്നും ഓസ്കര്‍ എന്‍ട്രി

Web Desk
|
24 Sept 2018 2:15 PM IST

ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

വ്യത്യസ്തമായ അഭിനയശൈലി കൊണ്ട് ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. ഹിന്ദിയില്‍ മാത്രമല്ല വിദേശ ഭാഷകളില്‍ പോലും ഇര്‍ഫാന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഖാന്‍ നായകനായ ധൂഭ് -നോ ബെഡ് ഓഫ് റോസസ് എന്ന ബംഗ്ലാദേശ് ചിത്രം ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അന്തരിച്ച ബംഗ്ലാദേശി എഴുത്തുകാരനും സിനിമ നിര്‍മ്മാതാവുമായിരുന്ന ഹുമയൂണ്‍ അഹമദിന്റെ ജീവിത കഥയാണ് സിനിമയുടെ ഇതിവൃത്തം. ബംഗ്ലാദേശില്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ചിത്രമാണിത്.

വിലക്കേര്‍പ്പെടുത്തിയെങ്കിലും ഈ ചിത്രം ഓസ്‌കറിന് അയയ്ക്കാന്‍ ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രം എന്ന വിഭാഗത്തിലേക്കാണ് ഒഫീഷ്യല്‍ എന്‍ട്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

മെസ്തഫ സര്‍വാര്‍ ഫറൂഖിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. 2017ല്‍ ഷാംങായി ഫിലിം ഫെസ്റ്റിവല്‍, മോസ്കോ, വാങ്ക്വവര്‍, ബുസാന്‍ ഫിലിം ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളിലൊരാള്‍ കൂടിയാണ് ഇര്‍ഫാന്‍.

ये भी पà¥�ें- തനിക്ക് ട്യൂമറാണെന്ന് ഇര്‍ഫാന്‍ ഖാന്‍

Similar Posts