< Back
Entertainment
ആവേശമുണര്‍ത്തി അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിന്‍റെ ട്രൈലര്‍ പുറത്ത്; നായകന്‍ വിക്രമിന്‍റെ മകന്‍ ദ്രുവ്
Entertainment

ആവേശമുണര്‍ത്തി അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിന്‍റെ ട്രൈലര്‍ പുറത്ത്; നായകന്‍ വിക്രമിന്‍റെ മകന്‍ ദ്രുവ്

Web Desk
|
24 Sept 2018 3:26 PM IST

തെലുങ്കില്‍ തരംഗം സൃഷ്ടിച്ച അര്‍ജുന്‍ റെഡ്ഡിയുടെ തമിഴിലേക്കും മലയാളത്തിലേക്കുമുള്ള പകര്‍പ്പവകാശം മുകേഷ് അര്‍ മേഹ്ത്തയുടെ ഇ ഫോര്‍ എന്‍റര്‍ട്ടെയിന്‍മെന്‍റ് വാങ്ങി എന്നറിഞ്ഞതില്‍ പിന്നെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പായ വര്‍മ്മയില്‍ തമിഴ് സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ദ്രുവ് ആണ് നായകന്‍.

ബാലയാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇ ഫോര്‍ എന്‍റര്‍ട്ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് മേഹ്ത തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുതല്‍മുടക്കിന്‍റെ 430% കൂടുതല്‍ ലാഭമാണ് അര്‍ജുന്‍ റെഡ്ഡി നേടിയത്. അതിനാല്‍ തന്നെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകര്‍ നോക്കികാണുന്നത്.

സൂപ്പര്‍ താരം വിക്രമിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് വര്‍മ്മ. വിക്രമിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികകല്ലുകളായ സേതു, പിതാമഹന്‍ എന്നീ സിനിമകള്‍ താരത്തിന് നല്‍കിയ സംവിധായകനായ ബാല തന്നെയാണ് അദ്ദേഹത്തിന്‍റെ മകനെയും തമിഴ് സിനിമ ലോകത്തേക്ക് പരിചയപ്പെടുത്തുന്നതും. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.

Similar Posts