< Back
Entertainment
രാജ്യത്തെ  ആൾക്കൂട്ട  കൊലപാതക ഇരകളുടെ  കഥ അന്വേഷിക്കുന്ന ‘ലിഞ്ച് നേഷൻ’ വരുന്നു  
Entertainment

രാജ്യത്തെ ആൾക്കൂട്ട കൊലപാതക ഇരകളുടെ കഥ അന്വേഷിക്കുന്ന ‘ലിഞ്ച് നേഷൻ’ വരുന്നു  

Web Desk
|
24 Sept 2018 12:53 PM IST

രാജ്യത്തെ ആൾക്കൂട്ട കൊലപാതക ഇരകളുടെ കഥ അന്വേഷിക്കുന്ന ലിഞ്ച് നേഷൻ വരുന്നു. ഇന്ത്യയിൽ ഇത് വരെ നടന്ന ആൾക്കൂട്ട കൊലപാതങ്ങളുടെ ഇരകളുടെ കുടുംബങ്ങളെ കണ്ടുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഷഹീൻ അഹമ്മദും അഷ്ഫാഖ് ഇ.ജിയുമാണ്. നറേറ്റർ ആണ് ഡോക്യുമെന്ററി നിർമിക്കുന്നത്. 2010 തൊട്ട് ഇത് വരെ 142 ഓളം പേർ പശുവുമായി ബന്ധപ്പെട്ട ആൾക്കൂട്ട കൊലപാതകങ്ങളിൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നിലുള്ള അന്വേഷണമെന്ന രൂപത്തിലാവും ഡോക്യുമെന്ററി പുറത്തിറങ്ങുക.

Similar Posts