< Back
Entertainment
Entertainment
സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായി ഒരു കുപ്രസിദ്ധ പയ്യന്റെ ട്രയിലര്‍
|24 Sept 2018 8:05 AM IST
ജീവന്‍ ജോബ് തോമസിന്റെതാണ് തിരക്കഥ, സംവിധാനം മധുപാല്‍.
ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രയിലര്‍ പുറത്തിറങ്ങി. സസ്പെന്‍സ് നിറഞ്ഞ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. ജീവന്‍ ജോബ് തോമസിന്റെതാണ് തിരക്കഥ, സംവിധാനം മധുപാല്‍.
നിമിഷ സജയന്‍, അനു സിത്താര, ശരണ്യ പൊന്‍വണ്ണന്‍, നെടുമുടി വേണു, സിദ്ധിഖ്, ബാലു വര്‍ഗീസ്, ശ്രീലക്ഷ്മി, സുധീര്‍ കരമന, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വി സിനിമാസിന്റെ ബാനറില്‍ ടി.എസ് ഉദയന്‍, എ.എസ് മനോജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.