< Back
Entertainment
‘മുൻപ് ഫാനിസം കൂടിയപ്പോയിട്ട  കമന്റാണത്, മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു’; മാപ്പ് പറഞ്ഞ്  ഐശ്വര്യ ലക്ഷ്മി 
Entertainment

‘മുൻപ് ഫാനിസം കൂടിയപ്പോയിട്ട കമന്റാണത്, മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു’; മാപ്പ് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി 

ഇബ്രാഹിം ബാദ്ഷാ
|
25 Sept 2018 10:34 PM IST

ഐശ്വര്യ ലക്ഷ്മി നായികയായ വരത്തൻ ഗംഭീര കളക്ഷൻ നേടി തിയേറ്ററുകളിൽ മുന്നേറുമ്പോൾ പഴയെ ഒരു കമൻറ് കാരണം പ്രേക്ഷകരുടെ അപ്രീതി നേടിയിരിക്കുകയാണ് അതിലെ നായിക. ആറ് വർഷം മുൻപുള്ള ഒരു ഫേസ്ബുക്ക് കമന്റാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് വഴി വെച്ചത്. മറ്റു പ്രമുഖ നടൻമാരുടെ ഫാൻസുകാർ നടൻ പൃഥ്വിരാജിനെ ഒരു കാലത്ത് വ്യാപകമായി കളിയാക്കി വിളിച്ചിരുന്ന പേര് ഐശ്വര്യ ലക്ഷ്മി തന്റെ കമന്റിൽ ഉപയോഗിച്ചതാണ് പൃഥ്വിരാജ് ഫാൻസിനെ ചൊടിപ്പിച്ചത്. തന്റെ കൂട്ടുകാർ തമ്മിലുള്ള കമന്ററിനായിരുന്നു ഐശ്വര്യയുടെ ഈ പ്രതികരണം. ആറ് വർഷം മുൻപുള്ള കമന്റ്റ് ഇന്നലെയാണ് ഫേസ്ബുക്കിലുള്ള ആരോ ലൈക്ക് ചെയ്ത് പൊതുയിടത്തിൽ ചർച്ചയാക്കിയത്.

സോഷ്യൽ മീഡിയ പിന്നീട് ആ പോസ്റ്റ് ഏറ്റെടുക്കുകയും ഐശ്വര്യ ലക്ഷ്മിക്കെതിരെ വ്യാപക രോഷ പ്രകടനവുമായി അവരുടെ ഔദ്യോഗിക ഫേസ്ബുക്കിൽ വരികയും ചെയ്തു. ശേഷം ഐശ്വര്യക്ക് തന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ട സ്ഥിതി വരെയുണ്ടായി. പ്രശ്നം പൃഥ്വിരാജ് ഫാൻസ്‌ കാര്യമായി ഏറ്റെടുത്ത് ഹേറ്റ് ക്യാമ്പയിൻ തുടങ്ങിയ സമയത്താണ് ഐശ്വര്യ ഇപ്പോൾ ക്ഷമ ചോദിച്ച് രംഗത്തെത്തിയിട്ടുള്ളത്. പഴയെ പോസ്റ്റ് ഒഴിവാക്കി അതിനുള്ള പ്രതികരണം എന്ന രൂപത്തിൽ എഴുതിയ കുറിപ്പിൽ അന്നെഴുതിയ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നെന്നും ലജ്ജ തോന്നുന്നുവെന്നും പറയുന്നു. മനസ്സ് കൊണ്ട് മാപ്പ് പറയുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഐശ്വര്യയുടെ പോസ്റ്റ് വായിക്കാം

മുൻപൊരു സമയത്ത് ഫാനിസം കൂടി പോയി കൂട്ടുകാർക്കൊപ്പം സോഷ്യൽ മീഡിയയിൽ ചിലവഴിച്ച സമയങ്ങളിൽ ഇട്ട ഒരു കമന്റ് ആണ് അത്. ഇന്നത് വായിക്കുമ്പോൾ എനിക്ക് തന്നെ ലജ്ജയും നാണക്കേടും തോന്നുന്നുണ്ട്. 6 വർഷം മുൻപ് ഫാനിസത്തിന്റെ പേരിൽ മാത്രം ചെയ്തൊരു കമന്റിന്റെ പേരിൽ നിങ്ങൾ എന്നെ വെറുക്കരുത്. ഞാനും രാജു ചേട്ടന്റെ ഒരു ആരാധികയാണ്. തീർത്തും അറിയാതെ സംഭവിച്ചൊരു തെറ്റ് നിങ്ങളിൽ ദേഷ്യമോ വിഷമമോ വരുത്തിയിട്ടുണ്ടെങ്കിൽ ഞാൻ മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു.

Similar Posts