< Back
Entertainment
പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനും നല്ല മനുഷ്യനുമാണെന്ന് ബാല
Entertainment

പൃഥ്വി അഹങ്കാരിയല്ല, സത്യസന്ധനും നല്ല മനുഷ്യനുമാണെന്ന് ബാല

Web Desk
|
25 Sept 2018 11:59 AM IST

അവൻ കള്ളം പറയില്ല, സത്യങ്ങൾ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി

പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി നടന്‍ ബാല. "പൃഥ്വിരാജിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ മറ്റുള്ളവർ പറയുന്നതു കേട്ടിട്ടുണ്ട്. അവൻ ജാഡയാണെന്നും അഹങ്കാരിയാണെന്നും പറഞ്ഞവരുണ്ട്. എന്നാൽ അവൻ വളരെ സത്യസന്ധനും നല്ല മനുഷ്യനുമാണ്. അവൻ കള്ളം പറയില്ല, സത്യങ്ങൾ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി", ബാല പറഞ്ഞു.

തന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നം വന്നപ്പോൾ ഒപ്പം നിന്നത് പൃഥ്വിരാജാണെന്നും താരം പറഞ്ഞു. ‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നു വർഷം കഴിഞ്ഞപ്പോൾ അതുപോലെയൊക്കെ സംഭവിക്കുകയും ചെയ്തു. ഒരു പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് താരത്തിന്റെ അഭിപ്രായപ്രകടനം.

Similar Posts