< Back
Entertainment
Entertainment
‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ ...മാംഗല്യം തന്തുനാനേനയിലെ കുരുക്ക് പാട്ട്
|26 Sept 2018 11:22 AM IST
വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിന്നത് പുത്തന്‍ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അസിം റോഷനാണ്.
കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാനായകന്‍മാരാകുന്ന ചിത്രം മാംഗല്യം തന്തുനാനേനയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അഴിക്കുമ്പോള്‍ മുറുകുന്ന പലകുരുക്ക്’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. വൈക്കം വിജയലക്ഷ്മിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദിന്നത് പുത്തന്‍ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അസിം റോഷനാണ്.
നവാഗതയായ സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോണിയാണ് തിരക്കഥ. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ. ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ഡോ. സക്കറിയ തോമസ്, ആഞ്ചലീന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് പെരുമണ്ണ, ശാന്തി കൃഷ്ണ, വിജയ രാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, റോണി ഡേവിഡ്, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.