< Back
Entertainment

Entertainment
സർജിക്കൽ സ്ട്രൈക്ക് സിനിമയാവുന്നു; ടീസർ പുറത്ത്
|28 Sept 2018 5:10 PM IST
ജമ്മു കാശ്മീരിൽ 19 സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയെന്നോണം ഇന്ത്യന്‍ ആര്‍മി നടത്തിയ സര്‍ജിക്കല്‍ സ്ടൈക്ക് സിനിമയാവുന്നു. 2016 സെപ്റ്റംബര്‍ 29നായിരുന്നു ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖയില്‍ പലയിടങ്ങളിലായി മിന്നലാക്രമണം നടത്തിയത്. ഈ സൈനികനീക്കത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവരുന്നത്. സർജിക്കൽ സ്ട്രൈക്ക് വ്യാജമാണെന്ന മാധ്യമ വാർത്തകളും പിന്നീട് പുറത്ത് വന്നിരുന്നു. ആക്രമണം നടന്നതിന്റെ രണ്ടാം വാർഷികത്തിലാണ് സിനിമയുമായി ബോളിവുഡ് വരുന്നത്.
ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് വിക്കി കൗശല്‍ ആണ്. യാമി
ഗൗതം നായിക വേഷത്തിൽ അഭിനയിക്കും. പരേഷ് റാവല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആര്‍എസ്‍വിപിയുടെ ബാനറില്‍ റോണി സ്ക്രൂവാലയാണ് നിര്‍മ്മാണം. 2019 ജനുവരി 11ന് ചിത്രം തീയേറ്ററുകളിലെത്തും.