< Back
Entertainment
ഷറഫുദ്ദീന്‍ നായകനാകുന്നു; സംവിധാനം എ.കെ സാജന്‍
Entertainment

ഷറഫുദ്ദീന്‍ നായകനാകുന്നു; സംവിധാനം എ.കെ സാജന്‍

Web Desk
|
29 Sept 2018 11:14 AM IST

ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സണാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

പ്രേമത്തിലൂടെ ഗിരിരാജന്‍ കോഴിയായെത്തി പ്രേക്ഷകരെ ചിരിപ്പിച്ച, വരത്തനിലൂടെ വെറുപ്പിച്ച ഷറഫുദ്ദീന്‍ നായകനാകുന്നു. എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഷറഫുദ്ദീന്‍ നായകനായെത്തുന്നത്. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ സിജു വില്‍സണാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനു സിതാരയാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. കോക്കേര്‍സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് നിര്‍മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Started off my next... :) #LocationClick #AKSajanMovie #AnuSithara #SijuWilson

Posted by Sharaf U Dheen on Wednesday, September 26, 2018
Similar Posts