< Back
Entertainment
ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന  ജയശ്രീ; പഴയെ ഗാനം  സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്  
Entertainment

ശബരിമലയിലെ പതിനെട്ടാം പടിയില്‍ നൃത്തം ചെയ്യുന്ന ജയശ്രീ; പഴയെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്  

Web Desk
|
30 Sept 2018 1:15 PM IST

ഒരു തമിഴ് സിനിമയ്ക്കു വേണ്ടി ശബരിമലയിലെ പതിനെട്ടാം പടിയില്‍ നടി നൃത്തം ചെയ്യുന്നത് ചിത്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത് എഴുത്തുകാരന്‍ എന്‍.എസ് മാധവനായിരുന്നു. ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിട്ടുമുണ്ടെന്നും 1990 ല്‍ ആണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി നടത്തുന്നതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. എൻ എസ് മാധവന്റെ ട്വീറ്റിന് പിന്നാലെയാണ് ഇപ്പോൾ ഈ ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഗാന ചിത്രീകരണത്തിന്റെ സംശയങ്ങളും കൗതുകവും പങ്കു വെച്ച് നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്ക് വെക്കുന്നത്.

‘നമ്പിനാല്‍ കെടുവതില്ലൈ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ ജയശ്രീ നൃത്തം ചെയ്യുന്ന രംഗം ചിത്രീകരിച്ചത്. സഹനായികയായി സുധാചന്ദ്രനും അഭിനയിച്ചിരുന്നു. സന്നിധാനത്ത് ദര്‍ശനം നടത്തുന്ന നിരവധി രംഗങ്ങളും ചിത്രത്തിലുണ്ട്. സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തത് കെ.ശങ്കറും മ്യൂസിക്ക് ഡയറക്ടര്‍ എം.എസ് വിശ്വാനാഥനുമായിരുന്നു.

Similar Posts