< Back
Entertainment
Entertainment
പഞ്ചാരപ്പാട്ട് പാടും കുയിലേ..ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പാട്ട് കാണാം
|2 Oct 2018 7:26 AM IST
പി.ജയചന്ദ്രനാണ് പാട്ട് പാടിയിരിക്കുന്നത്. സുരേന്ദ്രന്‍ കണ്ണൂക്കാടന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സതീഷ് ബാബു മാരുതിയാണ്
കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പുതിയ ഗാനം പുറത്തുവിട്ടു. പഞ്ചാര പാട്ടുപാടും കുയിലെ എന്ന ഗാനമാണ് പുറത്തുവിട്ടത്. പി.ജയചന്ദ്രനാണ് പാട്ട് പാടിയിരിക്കുന്നത്. സുരേന്ദ്രന്‍ കണ്ണൂക്കാടന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സതീഷ് ബാബു മാരുതിയാണ്.
രാജാമണിയാണ് ചിത്രത്തിലെ നായകന്‍. വിനയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.