< Back
Entertainment

Entertainment
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’; സംവിധായകന്‍ വിനയനില്‍ നിന്നും സി.ബി.എെ മൊഴിയെടുത്തു
|3 Oct 2018 5:20 PM IST
ചാലക്കുടിക്കാരൻ ചങ്ങാതി സിനിമക്ക് തിയേറ്ററില്‍ പ്രദര്‍ശനം തുടരവെ സിനിമയില്‍ കലാഭവൻ മണിയുടെ മരണം കാണിച്ചത് വിവാദമാകുന്നു. സിനിമയിലെ വെളിപ്പെടുത്തലുകൾക്ക് സംവിധായകൻ വിനയനിൽ നിന്നും സിബിഐ മൊഴി രേഖപ്പെടുത്തി. സത്യം പുറത്തുകൊണ്ട് വരേണ്ടത് സിബിഐയാണെന്ന് വിനയൻ പ്രതികരിച്ചു.
കലാഭവൻ മണിയുടെ മരണത്തിൻറെ ദുരൂഹത കൂട്ടുന്നതാണ് ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ക്ലൈമാക്സ് എന്നാരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന സിബിഐ സംവിധായകനിൽ നിന്നും മൊഴിയെടുത്തത്. സിനിമയിൽ മണിയുടെ മരണത്തെ കുറിച്ച് പരാമർശിച്ച കാര്യങ്ങൾ ഭാവനയാണെന്നാണ് നേരത്തെ വിനയന്‍ വെളിപ്പെടുത്തിയിരിന്നു. പക്ഷെ മരണത്തിിൽ ദുരൂഹതയുണ്ടെന്ന് മണിയുമായി അടുപ്പമുണ്ടായിരുന്ന വിനയൻ പറയുന്നു. മിമിക്രി കലാകാരനായ സെന്തിലാണ് സിനിമയിൽ കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്.