< Back
Entertainment
സംഗീതം, നായകന്‍ വിനായകന്‍;  ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ പുതിയ ചിത്രം വരുന്നു
Entertainment

സംഗീതം, നായകന്‍ വിനായകന്‍; ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തില്‍ പുതിയ ചിത്രം വരുന്നു

Web Desk
|
3 Oct 2018 7:38 PM IST

കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം വരുന്നു. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് വിനായകനാണ്. സംഗീതം ലീല എല്‍ ഗിരിക്കുട്ടനും വിനായകനും കൂടെയാണ്. പുതിയ സിനിമയുടെ ഷൂട്ടിങ്ങ് ഒക്ടോബർ 13ന് ആരംഭിക്കുമെന്ന് ഷാനവാസ് പറഞ്ഞു. വിനായകന്റെ കൂടെ റോഷൻ മാത്യു ,ലാൽ, മനോജ് കെ ജയൻ, ദിലീഷ് പോത്തൻ ,രഘുനാഥ് പലേരി ,സുനിൽ സുഖദ, ബിനോയ് നമ്പാല തുടങ്ങിയവരും ചിത്രത്തിലഭനിയിക്കും. നായിക പുതുമുഖം പ്രിയംവദയാണ്. സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ദിവസം തന്നെ പുറത്തിറക്കുമെന്ന് ഷാനവാസ് ഫേസ്ബുക്കില്‍ അറിയിച്ചു. ഫ്രാൻസിസ് നൊറോഹയുടെ കഥക്ക് പി എഫ് മാത്യൂസ് ആണ് തിരക്കഥ എഴുതുന്നത്. ക്യാമറ സുരേഷ് രാജൻ. എഡിറ്റിംങ്ങ് ജിതിൻ മനോഹർ. പാശ്ചാത്തല സംഗീതം ജസ്റ്റിൻ വർഗീസ്, ഗാനരചന അൽവർ അലി, അജീഷ് ദാസൻ ,പി.എസ് റഫീക്ക് എന്നിവരാണ്. സിനിമ നിർമ്മിക്കുന്നത് പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ ദേവദാസ് കാടഞ്ചേരിയും, ശൈലജ മണികണ്ഠൻ എന്നിവർ ചേർന്നാണ്.

Similar Posts