< Back
Entertainment
സംഘപരിവാരം വിശ്വാസികളെ തെരുവിലിറക്കുന്നത് രാഷ്ട്രീയലാക്കോടെ: ആഷിഖ് അബു
Entertainment

സംഘപരിവാരം വിശ്വാസികളെ തെരുവിലിറക്കുന്നത് രാഷ്ട്രീയലാക്കോടെ: ആഷിഖ് അബു

Web Desk
|
4 Oct 2018 2:58 PM IST

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീകോടതി വിധിക്കെതിരായ സംഘപരിവാര്‍, കോണ്‍ഗ്രസ് നിലപാടുകള്‍ക്കെതിരെ ആഷിഖ് അബു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീകോടതി വിധിക്കെതിരെ സംഘപരിവാരം വിശ്വാസികളെ തെരുവിലിറക്കുന്നത് രാഷ്ട്രീയലാക്കോടെയാണെന്ന് സംവിധായകന്‍ ആഷിഖ് അബു. സുപ്രീംകോടതി വിധിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ ഭരണഘടനാപരമായ നിയമ സംവിധാനവും രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവുമുണ്ട്. അവിടെയും യുക്തിയെ നിരാകരിക്കൽ മാത്രമാണ് സംഘപരിവാരം ചെയ്യുന്നതെന്ന് ആഷിഖ് പ്രതികരിച്ചു.

കേരളത്തിലെ കോൺഗ്രസ് കൺഫ്യൂഷനിലാണ്. അതിസ്വാഭാവികം. കേരളം പ്രക്ഷുബ്ധമാവുമ്പോൾ കേൾക്കാൻ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതിൽ വാക്കുകൾക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് എന്നെഴുതിയാണ് ആഷിഖ് ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാൻ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ...

Posted by Aashiq Abu on Wednesday, October 3, 2018
Similar Posts