< Back
Entertainment

Entertainment
ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി
|4 Oct 2018 10:27 AM IST
മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്
പ്രളയദുരിതത്തില്‍ കേരളത്തിന് കൈത്താങ്ങാവാന്‍ ചലച്ചിത്രതാരം ജയഭാരതി 10 ലക്ഷം രൂപ സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് തുക കൈമാറിയത്. സഹോദരിയുടെ മകനും നടനുമായ മുന്നയും ജയഭാരതിക്ക് ഒപ്പമുണ്ടായിരുന്നു. തന്നാലാവും വിധമുള്ള സഹായമാണ് നൽകിയതെന്ന് ജയഭാരതി മാധ്യമങ്ങളോട് പറഞ്ഞു.