< Back
Entertainment
‘ക്യാമറക്ക് മുന്നിലിതാദ്യം’; ടോവിനോ തോമസ് അഭിനയിച്ച ആദ്യത്തെ ഷോർട്ട് ഫിലിം കാണാം
Entertainment

‘ക്യാമറക്ക് മുന്നിലിതാദ്യം’; ടോവിനോ തോമസ് അഭിനയിച്ച ആദ്യത്തെ ഷോർട്ട് ഫിലിം കാണാം

Web Desk
|
4 Oct 2018 6:30 PM IST

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടർച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുൽഖർ സൽമാന്റെ കൂടെ എ.ബി.സി.ഡി.യിൽ അഭിനയിച്ചതിന് ശേഷമാണ്. ഏറ്റവും അവസാനം ഇറങ്ങിയ തീവണ്ടി വൻ പ്രദർശന വിജയമാണ് തിയേറ്ററുകളിൽ നിന്നും നേടിയിട്ടുള്ളത്.

മലയാള സിനിമയിലെത്തുന്നതിനും മുൻപ് പരസ്യങ്ങളിലും ഷോർട് ഫിലിമികളിലും അഭിനയിച്ചിട്ടുണ്ട് ടോവിനോ. ടോവിനോ ആദ്യമായി അഭിനയിച്ച ഗ്രിസയിൽ എന്ന ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാണ്. അരുൺ റുഷ്ദി എഴുതി സംവിധാനം ചെയ്ത ഗ്രീസയിൽ പരീക്ഷണ ചിത്രമെന്ന രീതിയിൽ ഏറ്റെടുത്ത ചിത്രമാണ്. 2014ലായിരുന്നു ഈ ചെറു ചിത്രം പുറത്തിറങ്ങിയത്. നിഷാദ് യുസുഫിന്റെതാണ് എഡിറ്റിങ്ങ്.

Related Tags :
Similar Posts