< Back
Entertainment
പാട്ട് പാടി വീണ്ടും ബിജു മേനോൻ; സംഗീതം ഒരുക്കിയത് നാദിർഷ
Entertainment

പാട്ട് പാടി വീണ്ടും ബിജു മേനോൻ; സംഗീതം ഒരുക്കിയത് നാദിർഷ

Web Desk
|
5 Oct 2018 10:03 AM IST

ബിജു മേനോൻ നായകനായ ആനക്കള്ളൻ ട്രെയിലറിലൂടെ തന്നെവൻ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ്. ഇപ്പോഴിതാ ആനക്കള്ളന് വേണ്ടി ബിജുമേനോൻ ആലപിച്ച ഒരു ഗാനംകൂടി പുറത്തുവന്നിരിക്കുന്നു. നാദിർഷയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചേട്ടായീസിനും ലീലക്കും ശേഷം ബിജു മേനോൻ വീണ്ടു ഗായകനാവുകയാണ് ആനക്കള്ളനിലൂടെ. നിന്നെയൊന്ന് കാണാനായി എന്ന് തുടങ്ങുന്ന അടിപൊളി ഗാനമാണ് ബിജു മേനോൻ ആലപിച്ചത്.

നാദിർഷ ആണ് ഈ തട്ടുപൊളിപ്പൻ പാട്ടിനായി സംഗീതം ഒരുക്കിയത്. ഹരിനാരായണൻ വരികൾ എഴുതിയിരിക്കുന്നു. ബിജുമേനോൻ, ഷംന കാസിം, സിദ്ദീഖ്, സുരേഷ് കൃഷ്ണ, ധർമജൻ, സരയൂ, ഹരീഷ് പെരുമണ്ണ, പ്രിയങ്ക എന്നിവരാണ് രസകരമായി ചിത്രീകരിച്ച ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

സുരേഷ് ദിവാകർ സംവിധാനം ചെയ്ത ആനക്കള്ളനിൽ കള്ളന്‍റെ വേഷമാണ് ബിജു മേനോന്. കോമഡിക്ക് ഏറെ പ്രാധാന്യം നൽകിയിട്ടുള്ളതാണ് സിനിമയുടെ തിരക്കഥ ഉദയകൃഷ്ണയുടെതാണ്. അടുത്തമാസം 18നാണ് സിനിമ റിലീസ് ചെയ്യുക.

Similar Posts