< Back
Entertainment
സ്വകാര്യത പങ്കുവെക്കരുത്, വൈറലായി കേരള പൊലീസിന്റെ ‘വൈറല്‍’
Entertainment

സ്വകാര്യത പങ്കുവെക്കരുത്, വൈറലായി കേരള പൊലീസിന്റെ ‘വൈറല്‍’

Web Desk
|
5 Oct 2018 8:51 PM IST

സമൂഹ മാധ്യമങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസുകാരനായ അരുണ്‍ ബി.ടി ഈ ഹ്രസ്വചിത്രമൊരുക്കിയത്.

ട്രോള്‍ മാത്രമല്ല സിനിമാ പിടുത്തവും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കേരള പൊലീസ് സോഷ്യല്‍ മീഡിയാ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍. അരുണ്‍ ബി.ടി രചനയും സംവിധാനവും നിര്‍വഹിച്ച വൈറല്‍ എന്ന ഷോര്‍ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹ മാധ്യമങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്നതാണ് ഈ ഹ്രസ്വ ചിത്രം കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്.

VIRAL- വൈറൽ- Short film Kerala Police Social media awareness പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകർത്തെറിഞ്ഞ ...

Posted by Kerala Police on Friday, October 5, 2018

സോഷ്യല്‍ മീഡിയയില്‍ കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജ് ഹിറ്റായിട്ട് കുറച്ചുനാളായി. ഈ പേജില്‍ വന്നിരിക്കുന്ന ഷോര്‍ട് ഫിലിമാണ് ഇപ്പോല്‍ ചര്‍ച്ചാ വിഷയം. സമൂഹ മാധ്യമങ്ങളുടെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസുകാരനായ അരുണ്‍ ബി.ടി ഈ ഹ്രസ്വചിത്രമൊരുക്കിയത്. ശ്രദ്ധ ബാബുവാണ് അഭിനയിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെ അന്ത്യ രംഗത്ത് മുന്നറിയിപ്പുമായി പൃഥ്വിരാജും എത്തുന്നു. എന്തായാലും വൈറലാണ് ഈ വൈറല്‍ ഷോര്‍ട് ഫിലിം.

Similar Posts