< Back
Entertainment
പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്
Entertainment

പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്

Web Desk
|
5 Oct 2018 11:27 AM IST

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

സ്റ്റൈല്‍ മന്നന്‍ നായകനാകുന്ന പേട്ടയിലെ രജനിയുടെ സെക്കന്‍ഡ് ലുക്ക് പുറത്തിറങ്ങി. പരമ്പരാഗത വെള്ള വസ്ത്രത്തില്‍ കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി പഴയ രജനീകാന്തിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ളതാണ് പുതിയ ലുക്ക്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

വിജയ് സേതുപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിമ്രാന്‍,തൃഷ,മാളവിക മോഹന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് പേട്ട. അനിരുദ്ധാണ് സംഗീതം. ചിത്രം ജനുവരിയില്‍ പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

ये भी पà¥�ें- രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്  

Similar Posts