< Back
Entertainment
Entertainment
പെണ്‍കുട്ടികളുള്ള എല്ലാ അപ്പന്‍മാര്‍ക്ക് വേണ്ടിയും നിന്റെ ഈ നെഞ്ചത്ത് ഞാനൊരു റീത്ത് വയ്ക്കും; ആകാംക്ഷയുണര്‍ത്തി കൂദാശയുടെ ട്രയിലര്‍
|7 Oct 2018 12:53 PM IST
കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.
ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കൂദാശയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഒക്ടോബര്‍ 19ന് ആണ് ചിത്രം തിറ്ററുകളിലെത്തുന്നത്.
കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷങ്ങളില്‍ നിന്നും മാറി കോമഡിയിലേക്ക് തിരിഞ്ഞ ബാബുരാജ് ഇടവേളകള്‍ക്ക് ശേഷം അഭിനയിക്കുന്ന മികച്ചൊരു കഥാപാത്രം കൂടിയായിരിക്കും ജോയ്. സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എം.ആര്‍. ഗ്രൂപ്പിന്റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദാണ്.