< Back
Entertainment
കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്ലര്‍   സാൻഡ് ആർട്ടില്‍; ഒരുക്കിയത് ഉദയൻ എടപ്പാൾ 
Entertainment

കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്ലര്‍  സാൻഡ് ആർട്ടില്‍; ഒരുക്കിയത് ഉദയൻ എടപ്പാൾ 

Web Desk
|
8 Oct 2018 9:12 PM IST

കായംകുളം കൊച്ചുണ്ണിക്കായ ഉദയൻ എടപ്പാൾ ഒരുക്കിയ സാൻഡ് ആർട് കാണാം ഇനി. സിനിമയുടെ ട്രെയ്ലർ വ്യത്യസ്തമായി അവതരിപ്പിച്ച സാൻഡ് ആർട്ടിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനായി മണൽചിത്രം ഒരുക്കിയ ഉദയൻ എടപ്പാൾ ആണ് കായംകുളം കൊച്ചുണ്ണിക്കും പിന്നിൽ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള സാൻഡ് ആർടിൽ ട്രെയിലറിലെ പ്രസക്തരംഗങ്ങൾ ഒരുക്കിയിരിക്കുന്നു.

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ‘സ്‌കൂള്‍ ബസ്’ എന്ന സിനിമയ്ക്കുശേഷം റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 161 ദിവസം കൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിവിനൊപ്പം റോഷന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. കൊച്ചുണ്ണിയെ സഹായിക്കാനെത്തുന്ന ഇത്തിക്കരപ്പക്കി എന്ന കഥാപാത്രമായി മോഹന്‍ലാലും ചിത്രത്തില്‍ എത്തുന്നുണ്ട്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകത്താകമാനമായി വ്യാഴാഴ്ചയാണ് സിനിമയുടെ റിലീസ്.

Similar Posts