< Back
Entertainment
മുംബൈ തെരുവില്‍ ഓട്ടോ ഓടിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്
Entertainment

മുംബൈ തെരുവില്‍ ഓട്ടോ ഓടിച്ച് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്

Web Desk
|
8 Oct 2018 11:10 AM IST

ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം.

കഴിഞ്ഞ ദിവസം മുംബൈ തെരുവില്‍ ഓട്ടോ ഓടിച്ച ആളെ കണ്ട് നഗരവാസികള്‍ ഒന്ന് ഞെട്ടി..എവിടെയോ കണ്ടുമറന്ന മുഖം..പിന്നെയാണ് മനസിലായത് അത് ഹോളിവുഡ് താരം വില്‍ സ്മിത്താണെന്ന്. ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. മുംബൈയിലെത്തിയ അദ്ദേഹം ബോളിവുഡിലെ സുഹൃത്തുക്കളെ കാണുകയും ചെയ്തു. രണ്‍വീര്‍ സിംഗുമൊത്തുള്ള ഫോട്ടോ ഷൂട്ടുമുണ്ടായിരുന്നു. കരണ്‍ ജോഹര്‍, ആലിയ ഭട്ട് എന്നിവരുമായി പാര്‍ട്ടി നടത്തിയും സ്മിത്ത് തന്റെ മുംബൈ സന്ദര്‍ശനം ആഘോഷമാക്കിയിരുന്നു.

ഇതിനിടയിലാണ് ഓട്ടോ ഓടിക്കാന്‍ സ്മിത്ത് സമയം കണ്ടെത്തിയത്. ഓട്ടോ ഓടിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നാണ് വില്‍ സ്മിത്ത് പറയുന്നത്. ബോളിവുഡിലേക്കെന്ന സൂചനകള്‍ നല്‍കി ഈയിടെ സ്മിത്ത് കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' റിന്റെ സെറ്റിലെത്തിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ നിന്ന് വില്‍ സ്മിത്ത് കരണിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ റണ്‍വീര്‍ സിംഗിനൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.

Similar Posts