Entertainment
Entertainment
വീണ്ടും കജോള്‍; ഹെലികോപ്റ്റര്‍ ഈലയിലെ മനോഹരഗാനം കാണാം
|9 Oct 2018 10:38 AM IST
ഡൂബാ..ഡൂബാ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗും സുനീതി ചൌഹാനുമാണ്.
ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം കജോള്‍ നായികയാകുന്ന ഹെലികോപ്റ്റര്‍ ഈലയിലെ ഗാനം പുറത്തുവിട്ടു. ഡൂബാ..ഡൂബാ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് അരിജിത് സിംഗും സുനീതി ചൌഹാനുമാണ്. സ്വാനന്ദ് കിര്‍കിറേയുടെ വരികള്‍ക്ക് അമിത് ത്രിവേദി ഈണമിട്ടിരിക്കുന്നു.
അമ്മ-മകന്‍ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധാനം പ്രദീപ് സര്‍ക്കാരാണ്. കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണ്‍, ധാവല്‍ ജയന്തിലാല്‍ ഗാഡ, അക്ഷയ് ജയന്തിലാല്‍ ഗാഡ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിതി സെന്‍, ടോട്ട റോയ് ചൌധരി, നേഹ ധൂപിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.