< Back
Entertainment
മീ ടു വെളിപ്പെടുത്തല്‍; മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനുമെതിരെ ആരോപണം
Entertainment

മീ ടു വെളിപ്പെടുത്തല്‍; മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനുമെതിരെ ആരോപണം

Web Desk
|
9 Oct 2018 8:53 PM IST

പുരുഷന്മാരില്‍ നിന്നേറ്റ മോശം അനുഭവങ്ങളെക്കുറിച്ച് സ്ത്രീകളുടെ മീ ടു തുറന്നുപറച്ചിലുകളുടെ തുടര്‍ച്ചയായി മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരെയും ആരോപണം. ഇന്ത്യാപ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ആരോപണം. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ പാട്ട് പാടന്‍ അവസരം തരാമെന്നും പറ‍ഞ്ഞ് ഫോണിലൂടെ അശ്ലില സംഭാഷണം നടത്തിയെന്നാണ് ആരോപണം. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ തന്നോട് സംഗീത സംവിധായകന്‍ മോശമായി പെരുമാറിയെന്നും ഫോണില്‍ വിളിച്ച് കന്യകയാണോ എന്ന് ചോദിച്ച് അശ്ലീല സംഭാഷണം നടത്തിയെന്നും ട്വിറ്ററില്‍ ആരോപിച്ചിരിക്കുന്നു. തനിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നില്ല. ആ സമയത്ത് ഗോപി സുന്ദറിന് 34 വയസ് പ്രായം കാണും. ആ സമയത്താണ് തനിക്ക് ആദ്യമായി ദുരനുഭവം ഉണ്ടാകുന്നത്. തന്റെ റോള്‍ മോഡല്‍ ആയിരുന്നു ഗോപി സുന്ദര്‍ അന്ന്. അങ്ങനെയിരിക്കെ ആദ്ദേഹം തന്നെ ഫോണില്‍ വിളിച്ചു. ആദ്യമൊക്കെ നല്ല രീതിയിലാണ് സംസാരിച്ചത്. എന്നാല്‍, പിന്നീട് വളരെ മോശമായിരുന്നു അദ്ദേഹത്തിന്റെ സംസാരരീതി. ഒരു വര്‍ഷത്തോളം വളരെ മോശമായ രീതിയില്‍ ഈ പെരുമാറ്റം തുടര്‍ന്നതായും പെണ്‍കുട്ടി ആരോപിച്ചു. ഒരിക്കല്‍ തനിക്ക് വേണ്ടി ഒരു പാട്ട് കണ്ടുവെച്ചിട്ടുണ്ടെന്നും അതില്‍ പാടണമെന്നും ഗോപി സുന്ദര്‍ പറഞ്ഞു. എന്നാല്‍, അതിന് മുന്‍പായി എന്റെ വീട്ടില്‍ വരണമെന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അന്ന് ഞാനൊരു കന്യകയാണോ എന്നും ചോദിച്ചിരുന്നു. യുവതി ആരോപണത്തില്‍ പറയുന്നു. ഗോപീസുന്ദര്‍ വിഷയത്തില്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Related Tags :
Similar Posts