< Back
Entertainment
സൈക്കിള്‍ സ്റ്റണ്ടും പ്രണയവും കോര്‍ത്ത് നോണ്‍സെന്‍സിലെ രണ്ടാമത്തെ ഗാനം
Entertainment

സൈക്കിള്‍ സ്റ്റണ്ടും പ്രണയവും കോര്‍ത്ത് നോണ്‍സെന്‍സിലെ രണ്ടാമത്തെ ഗാനം

Web Desk
|
9 Oct 2018 9:15 PM IST

ഇന്ത്യന്‍ സിനിമയിലാദ്യമായി ബി.എം.എക്സ് സൈക്കിള്‍ സ്റ്റണ്ട് നിറസാന്നിധ്യമാകുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജിതിന്‍ സംവിധാനം ചെയ്യുന്ന നോണ്‍സെന്‍സ് സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

ഐ.ആം എ മല്ലു, ദിസ് ഈസ് ബംഗളൂരു, ബ്രേക്ക് ഫ്രീ തുടങ്ങിയ ഹിറ്റ് ആല്‍ബങ്ങളിലുടെ പരിചിതനായ റിനോഷ് ജോര്‍ജാണ് നോണ്‍സെന്‍സിലെ നായകന്‍. വിനയ് ഫോര്‍ട്ട്, ശ്രുതി രാമചന്ദ്രന്‍, ഫേബിയ മാത്യു, ഷാജോണ്‍, ശാന്തകുമാരി, അനില്‍ നെടുമങ്ങാട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. മുഹമ്മദ് ഷെഫിഖ് കടവത്തൂരും എം.സി ജിതിന്‍, ലിബിന്‍ ടി.ബി തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം നിര്‍മാണ രംഗത്തെത്തുന്ന ജോണി സാഗരികയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഒക്ടോബർ 12ന് തീയറ്ററുകളിൽ എത്തും.

Related Tags :
Similar Posts