< Back
Entertainment
ഇത്തവണ ജാനകി ഇല്ല, റാം മാത്രം; 96ലെ പുതിയ പാട്ട് കാണാം
Entertainment

ഇത്തവണ ജാനകി ഇല്ല, റാം മാത്രം; 96ലെ പുതിയ പാട്ട് കാണാം

Web Desk
|
12 Oct 2018 11:22 AM IST

ജേര്‍ണി ഓഫ് റാം എന്ന തലക്കെട്ടോടു കൂടിയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്.  

ഗൃഹാതുര പ്രണയത്തെ തൊട്ടുണര്‍ത്തി വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സ്കൂള്‍ കാലത്തെ പ്രണയിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് 96ന്റെ പ്രമേയം. ചിത്രത്തിലെ കാതലേ..കാതലേ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ മനസില്‍ കയറിപ്പറ്റിയിരുന്നിട്ടുണ്ട്. ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ്. ജേര്‍ണി ഓഫ് റാം എന്ന തലക്കെട്ടോടു കൂടിയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തിക് നേതയുടെ വരികള്‍ ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ്.

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍.ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ये भी पà¥�ें- ഓര്‍മ്മകളിലെ പ്രണയം പങ്കുവച്ച് 96 തെലുങ്കിലേക്ക്

ये भी पà¥�ें- വിജയ് സേതുപതി ചിത്രം 96 നാളെ തിയറ്ററുകളിലേക്കെത്തുന്നു

ये भी पà¥�ें- ഇത് മക്കള്‍സെല്‍വന്റെ പ്രണയം; 96 ടീസര്‍ കാണാം

Similar Posts